Aathmavin Pusthaka Thaalil :: മഴയെത്തും മുന്‍പേ - Mammootty

Hot

Sunday, February 07, 2010

Aathmavin Pusthaka Thaalil :: മഴയെത്തും മുന്‍പേ

മഴയെത്തും  മുന്‍പേ ...
ആത്മാവിന്‍ പുസ്തക താളില്‍ ഒരു മയില്‍‌പീലി  പിടഞ്ഞു 
വാലിട്ടെഴുതുന്ന  രാവിന്‍ വാല്‍ക്കണ്ണാ‍ടി  ഉടഞ്ഞു
വര്മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ 
ഓര്‍മ്മകളിടറി  വീണു            (ആത്മാവിന്‍...)


 കഥയറിയാതിന്നു   സൂര്യന്‍ സ്വര്‍ണ താമരയെ കൈവെടിഞ്ഞു... (2)
അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ... ഇളം തെന്നലറിയാതെ...
യാമിനിയില്‍ ദേവന്‍ മയങ്ങി                                      
(ആത്മാവിന്‍...)

നന്ദനവനിയിലെ ഗായകന്‍ ചൈത്രവീണയെ കാട്ടിലെറിഞ്ഞു    (2)
വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം                                        
(ആത്മാവിന്‍...)






Movie Name: Mazhayethum Munpe (1995)
Singer: K J Yesudas
Music Director: Raveendran Mash.
Lyrics: Kaithapram Damodaran Namboothiri
Producer: VP Madhavan Nair 

Director: Kamal
Actors:Mammootty, Shobhana, Aani, Sreenivasan.


No comments:

Post a Comment